Site iconSite icon Janayugom Online

ഇഹ്ത്തിഫാല്‍ അല്‍ ഖത്തര്‍

qatar 2qatar 2

ഇനി ഒരു മാസം ഖത്തറെന്ന കൊച്ചുരാജ്യം ഫുട്ബോൾ ആവേശത്തിന്റെ മഹാമൈതാനമാകും. ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ഖത്തറില്‍ പന്തുരുണ്ടു. അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഇന്നലെ എട്ടു മണിയോടെ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു. ഖത്തറിന്റെ സാംസ്‌കാരിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

1600 സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച കലാപ്രകടനമായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ് കൂക്കിന്റെ സാന്നിധ്യം ആരാധകര്‍ക്കും ആവേശമായി. അറേബ്യന്‍ നൃത്തരൂപങ്ങളും ബോളിവുഡ് നടി നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് എന്നിവരുടെ സംഗീത പരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ഖത്തര്‍ ഗായകന്‍ ഫഹദ് അല്‍ കുബൈസിയും കൂക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക…വാക്കയും സ്റ്റേഡിയത്തില്‍ മുഴങ്ങി. ആകാശത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സമാപിച്ചത്. തുടര്‍ന്ന് ആതിഥേയരും ഇക്വഡോറുമായുള്ള ഉദ്ഘാടന മത്സരത്തിനും വിസില്‍ മുഴങ്ങി. 

Eng­lish Sum­ma­ry: Ihti­fal Al Qatar

You may also like this video

Exit mobile version