ലോകത്തെ മികച്ച 150 സര്‍വകലാശാലകളില്‍ ഇടം പിടിച്ച് ഐഐടി ബോംബെ. ക്യുഎസ് (ക്വാക്വാറെല്ലി സൈമണ്ട്‌സ്) സര്‍വകലാശാലാ റാങ്കിങ്ങില്‍ 149-ാമതായാണ് ഐഐടി ബോംബെ ഇടം പിടിച്ചത്. കഴിഞ്ഞ തവണ 172-ാം സ്ഥാനത്തായിരുന്ന ഐഐടി ബോംബെ ഇത്തവണ മികച്ച രീതിയിലാണ് നില മെച്ചപ്പെടുത്തിയത്. ഗവേഷണമേഖലയിലുണ്ടായ മികവാണ് സര്‍വകലാശാലയ്ക്ക് തുണയായത്.
2018–2022നും ഇടയില്‍ 17 ശതമാനം വളര്‍ച്ചയാണ് (1,43,800 സൈറ്റേഷനുകള്‍, 15,905 അക്കാദമിക് പേപ്പര്‍) ഐഐടി ബോംബെയുടെ ഗവേഷണ മേഖലയിലുണ്ടായത്. 197-ാം റാങ്കുള്ള ഐഐടി ഡല്‍ഹിയാണ് ആദ്യ 200ല്‍ ഇടം പിടിച്ച് ഇന്ത്യയില്‍ നിന്ന് രണ്ടാമതെത്തിയത്. അതേസമയം ആദ്യ 200ല്‍ ഇടം പിടിക്കുകയും ഇന്ത്യയില്‍ നിന്ന് ഒന്നാമതുമായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇത്തവണ 225-ാം സ്ഥാനത്താണ്.
ഐഐടി ഖരഗ്പൂര്‍ 271, ഐഐടി കാണ്‍പൂര്‍ 278, ഐഐടി മദ്രാസ് 285 എന്നിങ്ങനെയാണ് 200നും 300നും ഇടയിലെ ഇന്ത്യന്‍ സര്‍വകലാശാലകളുടെ റാങ്കുകള്‍. ഐഐടി ഗുവാഹട്ടി (364), ഐഐടി റൂര്‍ക്കീ (369), ഡല്‍ഹി സര്‍വകലാശാല (407), അണ്ണാ സര്‍വകലാശാല (427) എന്നീ സ്ഥാപനങ്ങള്‍ ആദ്യ 500ല്‍ ഇടം പിടിച്ചു
ലോകത്തെമ്പാടുമുള്ള 4900 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇത്തവണ ക്യുഎസ് റാങ്കിങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ 45 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇന്ത്യന്‍ സര്‍വകലാശാലകളുടെ തുടര്‍ച്ചയായ സ്ഥിരമായ പുരോഗതി അഭിനന്ദനീയമാണെന്ന് ക്യുഎസ് സ്ഥാപകനും സിഇഒയുമായ നന്‍സിയോ ക്വാക്വാറെല്ലി അഭിപ്രായപ്പെട്ടു.
English Summary:IIT Bombay ranks among top 150 universities
You may also like this video