Site iconSite icon Janayugom Online

ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഡൽഹി ഐഐടി ഒന്നാമത്; 2026ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്ത്

2026ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്ത്. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയാണ് ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. ആഗോളതലത്തിൽ 123 ആണ് ഡൽഹി ഐഐടിയുടെ സ്ഥാനം.
54 ഇന്ത്യൻ സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.  ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്.  ഡൽഹി ഐഐടി​യെ കൂടാതെ ബോംബെ ഐഐടി (129), മദ്രാസ് ഐഐടി (180), ഖരഗ്പൂർ ഐഐടി (215) എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 46 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്-ബംഗളുരു (219), കാൺപൂർ ഐഐടി (215), ഡൽഹി യൂണിവേഴ്സിറ്റി (350) എന്നിവയും പട്ടികയിലുണ്ട്. മൊത്തത്തിൽ ആഗോള പട്ടികയിൽ 54 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ റെക്കോർഡ് പ്രകടനം കാഴ്ചവച്ചു. ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി.

 

Exit mobile version