Site iconSite icon Janayugom Online

അനധികൃത സമ്പാദനം: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയില്‍

hemant sorenhemant soren

അനധികൃത സമ്പാദന കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. റാഞ്ചിയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ പിന്നാലെ സോറനെ കസ്റ്റഡിയിലെടുത്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. സോറന് എതിരെ നിർണായ തെളിവുകൾ കണ്ടെത്തിയെന്നാണ് ഇ ഡി വാദം. ഡല്‍ഹില്‍ നടത്തിയ പരിശോധനയിൽ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറൻ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം. അതേസമയം ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ ഹേമന്ത് സോറന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. 

Eng­lish Sum­ma­ry: Ille­gal acqui­si­tion: Jhark­hand CM Hemant Soran in ED custody

You may also like this video

Exit mobile version