വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ മുൻ എസ്‌പി കെ ബി വേണുഗോപാലിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു. വിജിലൻസ് സ്‌പെഷ്യൽ സെൽ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കൽ.
ഇടുക്കി മുൻ എസ്‌പിയായിരുന്ന കെ ബി വേണുഗോപാലിന്റെ ഭാര്യയുടെ പേരിൽ കുണ്ടന്നൂരിലെ എസ്‌ബിഐ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങൾ മാറ്റി മുക്കുപണ്ടം വച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് വിജിലൻസ് സംഘം പരിശോധിച്ചപ്പോൾ ഇത് യഥാർത്ഥ സ്വർണാഭരണങ്ങളായിരുന്നു. കൊച്ചി യൂണിറ്റ് കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷം ഈ സ്വർണം മാറ്റി മുക്കുപണ്ടം വച്ചതാകാമെന്നാണ് വിജിലൻസ് കണ്ടെത്തൽ. വേണുഗോപാലിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ബാങ്ക് രേഖകൾ, ആധാരം ഉൾപ്പെടെ 57 രേഖകൾ പിടിച്ചെടുത്തിരുന്നു. ആദ്യഘട്ട മൊഴിയെടുക്കലാണ് ഇപ്പോൾ നടത്തിയിട്ടുള്ളതെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വേണുഗോപാലിന് വീണ്ടും വിളിപ്പിക്കുമെന്നു വിജിലൻസ് സംഘം വ്യക്തമാക്കി.
English Summary:Illegal acquisition of property: Vigilance statement from former SP
You may like this video also