Site iconSite icon Janayugom Online

അനധികൃത വാതുവയ്പ് കേസ്; നടിമാര്‍ക്ക് ഇഡി നോട്ടീസ്

തൃണമൂൽ കോൺഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രവർത്തിക്കും ബോളിവുഡ് താരം ഉർവശി റൗട്ടേലക്കും ഇഡി നോട്ടീസ്. അനധികൃത വാതുവപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസയച്ചത്.
ഇന്ന് മിമിയോടും ചൊവ്വാഴ്ച ഉർവശിയോടും ഡൽഹിയിലെ ഇഡി ഓഫിസിലെത്താനാണ് നിർദേശം. വണ്‍ എക്സ് ബെറ്റ് എന്ന വാതുവച്ച് ആപ്പുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കേസിൽ ഇഡി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്‌നയെയും ചോദ്യം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് നടിമാർക്ക് സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ബംഗാളി നടൻ അങ്കുഷ് ഹസ്രയ്ക്കും കഴിഞ്ഞ മാസം ഇഡി സമൻസ് അയച്ചിരുന്നു. ഓൺലൈൻ വാതുവയ്‌പ്പ്‌ ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻമാരായ വിജയ്‌ ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവർക്കും ഇഡി സമൻസ് അയച്ചിരുന്നു.

Exit mobile version