Site icon Janayugom Online

അനധികൃത നിര്‍മ്മാണം; റാണാ ദമ്പതികള്‍ക്ക് നോട്ടീസ്

ഹനുമാന്‍ ചാലിസ വിവാദത്തില്‍ അറസ്റ്റിലായ അമരാവതി എംപി നവനീത് റാണയ്ക്കും ഭര്‍ത്താവും എംഎൽഎയുമായ രവി റാണയ്ക്കും മുംബൈ മുന്‍സിപ്പൽ കോർപറേഷന്റെ നോട്ടീസ്.

ഖാര്‍ മേഖലയില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍ പരിശോധന നടത്തുമെന്ന് കാണിച്ചാണ് ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ റാണ ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചത്.

അനധികൃത നിര്‍മ്മാണം സംബന്ധിച്ച് ഇന്ന് പരിശോധന നടത്തുമെന്നാണ് നോട്ടീസ് പറയുന്നത്. ഉദ്ദവ് താക്കറെയുടെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന വെല്ലുവിളിച്ച കേസിൽ അറസ്റ്റിലായ ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇരുവരുടെയും ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വിധി പറയും.

Eng­lish summary;Illegal con­struc­tion; Notice to Rana couple

You may also like this video;

Exit mobile version