Site iconSite icon Janayugom Online

ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു

ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി കൂനംമാക്കൽ, മത്തായി കൂനംമാക്കൽ എന്നിവർ ചേർന്ന് കൈയേറിയിരുന്ന 8.9 ഏക്കർ സ്ഥലവും,സി. പാൽരാജ് കയ്യേറിയിരുന്ന 4.7 ഏക്കർ സ്ഥലവുമാണ് ഒഴിപ്പിച്ചത്. കയ്യേറ്റം ഒഴിഞ്ഞു പോകുന്നതിന് 2021ൽ ഉടുമ്പൻചോല തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. അനധികൃത കയ്യേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസിനെതിരെ പ്രസ്തുത വ്യക്തികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നൽകിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണമെന്നായിരുന്നു കോടതി വിധി.

Eng­lish Summary;Illegal encroach­ment in Chin­nakanal cleared
You may also like this video

Exit mobile version