അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടിയില്‍. ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംയുക്തമായി നടത്തിയ രാത്രിപരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടുന്നത്. രണ്ട് ബോട്ടുകളില്‍ നിന്നും അഞ്ച് ലക്ഷം രൂപ പിഴയീടാക്കി. കാസര്‍കോട് തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളിലായിരുന്നു കര്‍ണാടകയില്‍നിന്നുള്ള ഓം ശ്രീ ജയസിദ്ധി, മൈത്രി എന്നീ ബോട്ടുകള്‍ ഉണ്ടായിരുന്നത്. അഡ്ജുഡിക്കേഷന്‍ നടപടികള്‍ക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെഎ ലബീബാണ് പിഴ വിധിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്നിമ ബീഗത്തിന്റെ നിര്‍ദേശപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.
അനധികൃത മത്സ്യബന്ധനം; രണ്ട് കര്‍ണാടക ബോട്ടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ

