Site iconSite icon Janayugom Online

അനധികൃത മത്സ്യബന്ധനം;രണ്ട് കര്‍ണാടക ബോടുകള്‍ പിടിയില്‍

അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് കര്‍ണാടക ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ച് അഞ്ചുലക്ഷം പിവയീടാക്കി. ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംയുക്തമായി നടത്തിയ രാത്രിപരിശോധനയിലാണ് ബോട്ടുകൾ പിടിച്ചത്. കാസർകോട് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിലായിരുന്നു കർണാടകയിൽനിന്നുള്ള ഓം ശ്രീ ജയസിദ്ധി, മൈത്രി എന്നീ ബോട്ട് മീൻപിടിത്തത്തിൽ ഏർപ്പെട്ടത്.

അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബാണ് പിഴ വിധിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്‌നിമ ബീഗത്തിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലെ അർജുൻ, ശരത്കുമാർ, സീ റെസ്‌ക്യു ഗാർഡുമാരായ അജീഷ് കുമാർ, ശിവകുമാർ, സേതുമാധവൻ, സ്രാങ്ക് ഷൈജു, ഡ്രൈവർ സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Exit mobile version