Site iconSite icon Janayugom Online

മുംബൈ വിമാനത്താവളത്തിൽ അനധികൃത സ്വര്‍ണക്കടത്ത്: നാലുകോടിയുടെ സ്വർണവും 5 ഐഫോണുകളും പിടികൂടി

mumbaimumbai

മുംബൈ കസ്റ്റംസ് ബുധനാഴ്ച എട്ട് വ്യത്യസ്ത കേസുകളിലായി ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന 8 കിലോ സ്വർണവും അഞ്ച് ഐഫോണുകളും പിടിച്ചെടുത്തു. എയർപോർട്ട് കമ്മീഷണറേറ്റ്, മുംബൈ കസ്റ്റംസ് സോൺ‑3 പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ചെക്ക് ഇൻ ബാഗ്, പാത്രങ്ങളുടെ പെട്ടി, ധരിച്ച വസ്ത്രങ്ങൾ, ഹാൻഡ് ബാഗ് എന്നിവയുടെ ഫ്രെയിമിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

നേരത്തെ 7 വ്യത്യസ്ത കേസുകളിലായി, ഫെബ്രുവരി 18 മുതല്‍ 24 തീയതി വരെ 4.09 കോടി വിലമതിക്കുന്ന 7.64 കിലോഗ്രാം സ്വർണം പിടിച്ചെടുത്തുവെന്ന് എയർപോർട്ട് കമ്മീഷണറേറ്റ്, മുംബൈ കസ്റ്റംസ് സോൺ‑III, പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈൽ കമ്പനിയിലെ റീട്ടെയിൽ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയത്. 

Eng­lish Sum­ma­ry: Ille­gal gold smug­gling at Mum­bai air­port: Gold worth 4 crores and 5 iPhones seized

You may also like this video

Exit mobile version