Site iconSite icon Janayugom Online

അനധികൃത കുടിയേറ്റം: 119 ഇന്ത്യക്കാരെ കൂടി തിരിച്ചയക്കാൻ യുഎസ്

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയക്കാൻ യുഎസ്. 119 പേരടങ്ങുന്ന ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം നാളെയും മറ്റന്നാളുമായി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വിമാനങ്ങളിലായി ഇവരെ അമൃത്സറില്‍ എത്തിക്കുമെന്നാണ് വിവരം. പഞ്ചാബില്‍ നിന്നുള്ള 67 പേരാണ് പുതിയ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് 33 പേരും ഗുജറാത്തില്‍ നിന്ന് 8 പേരുമുണ്ട്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് മറ്റുള്ളവർ. മെക്സിക്കോ അതിര്‍ത്തിയിലൂടെയും മറ്റു പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് 104 പേരടങ്ങുന്ന ആദ്യ സംഘത്തെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. കൈകാലുകള്‍
ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെയാണ് നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ പുതിയ സംഘം നാട്ടിലെത്തുന്നത്.

Exit mobile version