ദുഖിക്കരുത്, ഞാന്‍ പോരാളിയാണ്. ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്ന് യുഎസ് ജയിലില്‍ നിന്ന് മകന് സന്ദേശമയച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. അഭിഭാഷകര്‍ വഴിയാണ് മകന്‍ നിക്കോളാസ് ഏണസ്റ്റോ മഡുറോ ഗുവേറയ്ക്ക് മഡുറോ സന്ദേശമയച്ചത്. ഈ മാസം മൂന്നിന് കാരക്കാസിലും മറ്റ് മൂന്ന് വെനസ്വേലന്‍ നഗരങ്ങളിലും ആക്രമണം നടത്തിയാണ് യുഎസ് സൈന്യം മഡുറോയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ജയിലിലടച്ചത്. പിതാവിന്റേത് ഉറച്ച മനശക്തിയാണ്. വെനസ്വേലന്‍ സര്‍ക്കാരും അനുഭാവികളും അദ്ദേഹത്തോടൊപ്പം ഉറച്ചുനില്‍ക്കും. എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ ഒറ്റക്കെട്ടായിരിക്കുമെന്നും ഏണസ്റ്റോ മഡുറോ ഗുവേറ പറഞ്ഞു.
‘ഞാന്‍ പോരാളിയാണ്, സുഖമായിരിക്കുന്നു’; മകന് സന്ദേശമയച്ച് മഡുറോ

