മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യ പ്രതികരണവുമായി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ ആരോഗ്യം വീണ്ടെടുത്ത വിവരം ശ്രേയസ് പങ്കുവച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ശ്രേയസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഹര്‍ഷിത് റാണയുടെ ബൗളിംഗില്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.
‘ഞാനിപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലിയല്‍ മാറ്റം സംഭവിക്കുന്നുണ്ട്. എന്നെ പിന്തുണച്ചവരോട്, ആശംസിച്ചവരോട് ഞാന്‍ വളരെ നന്ദിയുള്ളവനായിരിക്കും. എന്നെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി.‘എന്നാണ് ശ്രേയസ് അയ്യര്‍ തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

