Site iconSite icon Janayugom Online

ഐ എം വിജയന് വിരമിക്കലിന്റെ തലേന്ന് സ്ഥാനക്ക‌യറ്റം

വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐ എം വിജയന് പൊലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായാണ് സ്ഥാനക്കയറ്റം. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ച് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റം നൽകിയത്. ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെങ്കിലും ഉയര്‍ന്ന തസ്തികയിലെ ആനുകൂല്യങ്ങള്‍ ലഭിക്കും. 

1986 മുതൽ കേരള പോലീസ് ടീമിനുവേണ്ടി അതിഥി താരമായി കളിച്ചിട്ടുള്ള ഐ.എം വിജയൻ 1987ലാണ് പോലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 2 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്‌സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

Exit mobile version