Site iconSite icon Janayugom Online

അനധികൃത ക്വാറികൾക്കെതിരെ ഉടൻ നടപടി; മന്ത്രി പി രാജീവ്

സംസ്ഥാനത്തുള്ള അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്നും ജില്ലാ തലത്തിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

ഇത് വരെ എത്ര ക്വാറികൾക്ക് അനുമതി നൽകി എന്നത് പരസ്യപ്പെടുത്തും. ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്.2010 – 11 കാലയളവിൽ 3104 ക്വാറികളും 2020 ‑21 കാലയളവിലായി 604 ക്വാറികൾക്കുമാണ് അനുമതി നൽകിയിട്ടുള്ളത്.

അതേസമയം,കൂട്ടിക്കൽ ദുരന്തത്തിന് ക്വാറിയുടെ പ്രവർത്തനം കാരണമായോ എന്ന് പ്രത്യേകം പരിശോധിച്ചിട്ടില്ലെന്നും എന്നാൽ വില്ലേജിൽ നിലവിൽ ഒരു ക്വാറിക്ക് മാത്രമേ അതുമതിയുള്ളുവെന്നും നിലവിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് അഞ്ച് വര്ഷം മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
eng­lish summary;Immediate action against ille­gal quar­ries; Min­is­ter P Rajeev
you may also like this video;

Exit mobile version