Site iconSite icon Janayugom Online

24 പേർക്ക് ഉടൻ നിയമനം, മന്ത്രിയുമായുള്ള ചർച്ച വിജയം; സമരം അവസാനിപ്പിച്ച് കായിക താരങ്ങൾ

കാ​യി​ക​ താ​ര​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 24 കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തോ​ടെ 17 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ തു​ട​ർ​ന്നു​വ​ന്ന സ​മ​രം കാ​യി​ക താ​ര​ങ്ങ​ൾ അവസാനിപ്പിച്ചു.
മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​നു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഉ​ട​ൻ ജോ​ലി ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ബാ​ക്കി​വ​രു​ന്ന 54 കാ​യി​ക കാ​യി​ക​താ​ര​ങ്ങ​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ എ​ട്ടം​ഗ​സ​മി​തി​യെ നിയോഗിച്ചു.

സ​മി​തി 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റും. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷ​ല്‍ കേ​സാ​യി പ​രി​ഗ​ണി​ച്ച് ഇ​വ​ർ​ക്കും ജോ​ലി ന​ൽ​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് നൽകി.

eng­lish summary;Immediate recruit­ment for 24 athletes
you may also like this video;

Exit mobile version