Site iconSite icon Janayugom Online

കുടിയേറ്റക്കാരെ സ്വീകരിച്ചില്ല; കൊളംബിയക്ക് എതിരെ കടുത്ത നടപടി സ്വീകരിച്ച് ട്രംപ്

കുടി​യേറ്റക്കാരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ഡോണാൾഡ് ട്രംപ്. കുടിയേറ്റക്കാരുമായുള്ള രണ്ട് യുഎസ് സൈനിക വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുന്നത് കൊളംബിയൻ പ്രസിഡന്റ് തടഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടിയുണ്ടായിരിക്കുന്നത്.
കൊളംബിയയിൽ നിന്ന് യുഎസിലേക്ക് വരുന്ന എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനം അധിക തീരുവ ബാധകമായിരിക്കുമെന്ന് ​ട്രംപ് വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ 25 ശതമാനം തീരുവ 50 ശതമാനമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിന് മറുപടിയായി യുഎസിനുമേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു.

നേരത്തെ സൈനിക വിമാനങ്ങളിൽ തങ്ങളുടെ പൗരൻമാരെ സ്വീകരിക്കില്ലെന്ന് കൊളംബിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. സിവിലിയൻ വിമാനങ്ങളിൽ അവരെ കൊളംബിയയിൽ എത്തിക്കണം. അവരുടെ ആത്മാഭിമാനം പരിഗണിക്കണം. അവർ ബഹുമാനം അർഹിക്കുന്നവരാണെന്നും കൊളംബിയയൻ പ്രസിഡന്റ് പറഞ്ഞു. യു​എ​സ് പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ് നാ​ലു​ദി​വ​സ​ത്തി​ന​കം കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ഡോ​ണ​ൾ​ഡ് ട്രം​പ് പാ​ലിക്കുകയായിരുന്നു. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ കു​ടി​യേ​റ്റ​വും പൗ​ര​ത്വ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ൽ ട്രം​പ് ഒപ്പുവെച്ചു. 

രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ നാ​ടു​ക​ട​ത്തി​ത്തു​ട​ങ്ങി​യ​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. ട്രം​പി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം 538 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ അ​റ​സ്റ്റി​ലാ​യ​താ​യും സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ നാ​ടു​ക​ട​ത്താ​ൻ തു​ട​ങ്ങി​യ​താ​യും വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​നെ ലീ​വി​റ്റ് പറഞ്ഞു.

Exit mobile version