കാട്ടാക്കട ക്രിസത്യന്‍ കോളജിലെ ആള്‍മാറാട്ട് കേസില്‍ പ്രതികളായ മുന്‍എസ്എഫ്ഐ നേതാവ് വിശാഖ്, മുന്‍കോളേജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു എന്നിവര്‍ പൊലീസില്‍ കീഴടങ്ങി.
കട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. കട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രിതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.
രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകന്‍ നിര്‍ദ്ദേശിച്ചിരുന്നു. കോളജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവ്വകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്.
സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്പെന്റ് ചെയ്തിരുന്നു. പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു.ജാമ്യ ഹർജി തള്ളിയ ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇരുവരും ഹാജരാകാൻ നിർദ്ദേശിച്ചത്.
English Summary:
Impersonation case in Kattakkada Christian College: The accused surrendered to the police
You may also like this video: