Site icon Janayugom Online

ചൈനയില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും കൂടി

China exports

ചൈനയില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും കുതിച്ചുയര്‍ന്നു. അതേസമയം ചൈനയിലേക്കുള്ള കയറ്റുമതിയില്‍ ഇടിവും രേഖപ്പെടുത്തി. അതേസമയം വിദേശത്തേക്കുള്ള ആകെ കയറ്റുമതിയില്‍ 20.1 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ആകെ ഇറക്കുമതിയില്‍ 48.1 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസത്തെ വ്യാപാര കമ്മി 28.6 ബില്യണ്‍ ഡോളറായി.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 33.4 ശതമാനം കുറഞ്ഞു. അതേസമയം ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 24.7 ശതമാനം വര്‍ധിച്ചു. ചൈനയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മന്ദതയാണ് കയറ്റുമതി ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ നിന്ന് നാഫ്ത പോലുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി 81 ശതമാനം വര്‍ധന നേടി. ഓര്‍ഗാനിക് കെമിക്കലുകളുടെ കയറ്റുമതി 38.3 ശതമാനം ഇടിഞ്ഞു. ഇരുമ്പുരുക്ക് കയറ്റുമതി 78 ശതമാനവും അലുമിനിയം കയറ്റുമതി 84 ശതമാനവും ഇടിഞ്ഞു. ബസുമതി അരിയുടെ കയറ്റുമതി 140 ശതമാനം വര്‍ധിച്ചു. മറൈന്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ 18 ശതമാനവും വര്‍ധനവുണ്ടായി.

Eng­lish Sum­ma­ry: Imports from Chi­na increased again

You may like this video also

Exit mobile version