Site iconSite icon Janayugom Online

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി

കലൂരിലെ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഒരു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തുടരട്ടെ എന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്. എംഎല്‍എ സ്വന്തം കൈപ്പടയില്‍ മക്കള്‍ക്ക് എഴുതിയ കത്തും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയെക്കുറിച്ച് ഗിന്നസ് ബുക്ക് അധികൃതരോട് വിവരങ്ങള്‍ അന്വേഷിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഗിന്നസുമായി മൃദംഗ വിഷന്‍ ഒപ്പ് വച്ച കരാര്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഗിന്നസ് അധികൃതര്‍ക്ക് കത്ത് അയക്കുമെന്നാണ് സൂചന. ഉമ തോമസിന് തലച്ചോറിനും ശ്വാസ കോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റിരുന്നു.

കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ പരിപാടിക്കിടെ വിഐപി പവലിയനിൽ നിന്ന് ഉമ തോമസ് എം എൽ എ താഴേക്ക് വീഴുന്നത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്.

Exit mobile version