Site iconSite icon Janayugom Online

വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി: തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പുരോഗതി, കൈകാലുകള്‍ ചലിപ്പിച്ചുതുടങ്ങി

മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് ആശുപത്രിവൃത്തങ്ങള്‍. ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ർ​ദ്ദ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അതേസമയം ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് ഇനിയും പറയാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​റി​ച്ചി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ജ​ല​ധ​ര​ന്‍റെ വീ​ട്ടി​ലെ കാ​ലി​ത്തൊ​ഴു​ത്തി​നു സ​മീ​പ​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലി​രു​ന്ന മൂ​ർ​ഖ​ൻ​പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണു ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​തി​നെ​തു​ട​ർ​ന്ന് പി​ടി​വി​ട്ടു​പോ​യ പാമ്പി​നെ വീ​ണ്ടും പി​ടി​ച്ചു മ​റ്റൊ​രു പാ​ത്ര​ത്തി​ലാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് വാ​വ സു​രേ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്. ആ​ദ്യം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാറ്റുകയായിരുന്നു.

Eng­lish Sum­ma­ry: Improve­ment in Vava Suresh’s health: Improve­ment in brain function

You may like this video also

Exit mobile version