Site iconSite icon Janayugom Online

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഇമ്രാന്‍ഖാന്‍

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ അരങ്ങേറുന്ന പാകിസ്ഥാനില്‍ വന്‍ റാലിയിലൂടെ ശക്തിപ്രകടനം നടത്തി പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. വിദേശപണം ഉപയോഗിച്ച് തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ ആരോപിച്ചു. അതിനു തെളിവായി തന്റെ കെെവശം ഒരു രേഖയുമുണ്ടെന്ന് ഇമ്രാന്‍ വെളിപ്പെടുത്തി. ഒരു കടലാസ് ഉയ‍ർത്തിക്കാണിച്ചായിരുന്നു ഇമ്രാന്റെ ആരോപണം.

കഴിഞ്ഞ 30 വർഷമായി മൂന്ന് ‘എലികൾ’ പാകിസ്ഥാനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് ഇമ്രാന്‍ ആരോപിച്ചു. 30 വർഷമായി അവർ ഒരുമിച്ച് രാജ്യത്തി

ന്റെ രക്തം വലിച്ചെടുത്തു. അവർക്ക് രാജ്യത്തിന് പുറത്ത് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള സമ്പാദ്യവും വിദേശ അക്കൗണ്ടുകളുമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഇമ്രാന്‍ ആഞ്ഞടിച്ചു. നാഷണൽ റീകൺസിലിയേഷൻ ഓർഡിനൻസിന് വേണ്ടിയാണ് ഈ നാടകങ്ങളെല്ലാം നടക്കുന്നത്. ജനറൽ പർവേശ് മുഷ്റഫ് ചെയ്തതു പോലെ താൻ അവർക്ക് മുമ്പിൽ മുട്ടുകുത്തണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ഇമ്രാന്‍ഖാൻ ആരോപിച്ചു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായ ഇമ്രാൻ റാലിയിൽ രാജി പ്രഖ്യാപനം നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് പാർട്ടിയോ നേതൃത്വമോ സ്ഥിരീകരിച്ചിരുന്നില്ല.

പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 20 ലക്ഷം പേർ പരിപാടിയിൽ പങ്കെടുത്തുവെന്ന് തെഹ്‍രീക്-ഇ-ഇൻസാഫ് അവകാശപ്പെട്ടു.

Eng­lish Sum­ma­ry: Imran Khan attacks the opposition

You may like this video also

Exit mobile version