പാക് മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇസ്‍ലാമാബാദ് ഹൈകോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. അൽ ഖാദിർ ട്രസ്റ്റ് കേസിലാണ് ജാമ്യം. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധവും അസാധുവാണെന്നും പാക് സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയാണ് ജാമ്യം. അറസ്റ്റ് ചെയ്ത ശേഷം ഇമ്രാനെ വെള്ളിയാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, ഇംറാൻ ഖാനെ മോചിപ്പിച്ചാൽ ആൾക്കൂട്ട അക്രമം വർധിക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിനു പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധമുയര്‍ന്നിരുന്നു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ പലയിടങ്ങളിലും കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. 3000 ത്തോളം ആളുകളെയാണ് സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച പാക് സുപ്രീംകോടതി അറസ്റ്റ് അംഗീകരിച്ച തീരുമാനം ഇസ്‍ലാമാബാദ് ഹൈകോടതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യദ്രോഹക്കുറ്റമടക്കം രാജ്യത്തുടനീളം 121 കേസുകളാണ് ഇമ്രാനെതിരെ നിലവിലുള്ളത്.
English Summary;Imran Khan granted two weeks bail
You may also like this video