Site icon Janayugom Online

തോഷ്ഖാന കേസില്‍ ഇമ്രാന്‍ ഖാന് തിരിച്ചടി; കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

തോഷ്ഖാന അഴിമതി കേസിൽ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് തിരിച്ചടി. വിചാരണ കോടതിയുടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇമ്രാൻ ഖാന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതിയുടെ നടപടികളിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിക്കാത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാൻ സുപ്രീം കോടതിയെ സമീപിച്ചത്.
2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്ത് വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം വിലമതിക്കുന്നതുമായ സമ്മാനങ്ങൾ വിറ്റെന്നാണ് ആരോപണം. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷ്ഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്പന നടത്തി എന്നാണ് കേസ്.

eng­lish sum­ma­ry; Imran Khan hit back in Toshkhana case; The court reject­ed the plea to stay the proceedings

you may also like this video;

Exit mobile version