അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. വിദേശശക്തികളുടെ പ്രേരണയെതുടര്‍ന്ന് തന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
2018ലാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. സാമ്പത്തിക ക്രമക്കേടുകളും വിദേശനയത്തിലുണ്ടായ പാളിച്ചകളും ഉയര്‍ത്തിക്കാണിച്ചാണ് പ്രതിപക്ഷം ഇമ്രാന്‍ഖാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഇന്ന് പ്രമേയം പാര്‍ലമെന്റില്‍ പരിഗണിക്കും.
പ്രമേയത്തെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം, ഞാന്‍ ഉറപ്പായും അതിനെ നേരിടുകതന്നെ ചെയ്യും. എന്റെ പ്രീയപ്പെട്ട ജനങ്ങള്‍ ജാഗ്രത പാലക്കണം. രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധം നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.
English summary; Imran Khan urges people to take to the streets
You may also like this video;