Site iconSite icon Janayugom Online

ഇമ്രാന്‍ ഖാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖാത്തൂൺ ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ജില്ലാ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണയ്ക്കായി ഇന്ന് കോടതിയില്‍ ഹാജരാകേണ്ടിതായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മാർച്ച് 29 ന് ഇമ്രാൻ ഖാനെ ഹാജരാക്കാനാണ് കോടതി ഉത്തരവ്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു രാഷ്ട്രീയ റാലിക്കിടെയാണ് സേബ ചൗധരിയെ ഭീഷണിപ്പെടുത്തി ഇമ്രാന്‍ ഖാന്‍ പരാമര്‍ശം നടത്തിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ജഡ്ജിയോട് മാപ്പ് പറയാമെന്ന് ഇമ്രാന്‍ ഖാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. 

Eng­lish Summary;Imran Khan’s non-bail­able arrest warrant
You may also like this video

Exit mobile version