സൈന്യവുമായുള്ള സംഘര്‍ഷത്തിനിടയില്‍ പാര്‍ട്ടി നേതാക്കള്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുന്‍ കേന്ദ്രമന്ത്രി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് രാജിക്കായി സമ്മര്‍ദമുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു. ഇത് പാകിസ്ഥാന്‍ ചരിത്രത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു അടിച്ചമര്‍ത്തലാണ്. നിങ്ങള്‍ പിടിഐയുടെ ഭാഗമാണെന്ന് പറഞ്ഞാല്‍, അടിച്ചമര്‍ത്തലും അക്രമവും നേരിടേണ്ടിവരും. . ഞങ്ങളിനി പിടിഐയിലില്ലെന്ന് പറഞ്ഞാല്‍ അവര്‍ നിങ്ങളെ മോചിപ്പിക്കുമെന്നുമാണ് അഭിമുഖത്തിനിടെ ഇമ്രാന്‍ പറഞ്ഞത്.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരില്‍ വാര്‍ത്താ വിതരണ മന്ത്രിയായിരുന്ന ഫവാദ് ചൗധരി കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെ മുന്‍ ധനമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ആസാദ് ഉമര്‍ സ്ഥാനമൊഴിയുകയാണെന്നും എന്നാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും അറിയിച്ചിരുന്നു. ആസാദ് ഉമര്‍ രാജിവച്ചതിന് പിന്നാലെ സീനിയര്‍ വൈസ് പ്രസിഡന്റ് ഷിറിന്‍ മസാരിയും രാജി സന്നദ്ധതയുമായി മുന്നോട്ടുവന്നു. ഈ സാഹചര്യത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഖാന്റെ അറസ്റ്റിന് ശേഷം നടന്ന സംഘര്‍ഷത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവര്‍ മോചിതരായതിന് ശേഷമാണ് തങ്ങളുടെ രാജി പ്രഖ്യാപനം നടത്തിയത്. നേരത്തെ ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് തെരുവില്‍ അക്രമം നടത്തിയ ആയിരക്കണക്കിന് പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, ഭരണകൂടത്തെ സഹായിക്കാൻ സൈന്യത്തെ ചില പ്രവിശ്യകളില്‍ വിന്യസിച്ചതിനെ ചോദ്യം ചെയ്ത് ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ, ഇസ്ലാമാബാദ് എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിലാണ് ആര്‍ട്ടിക്കിള്‍ 245 പ്രകാരം സെെന്യത്തെ വിന്യസിച്ചിട്ടുള്ളത്. അതേസമയം, ഇമ്രാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതില്‍ ഉൾപ്പെടുത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവലോകനം നടക്കുകയാണെന്നുമായിരുന്നു പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.
English Summary; Imran says party leaders are being forced to resign
You may also like this video

