Site iconSite icon Janayugom Online

‌അച്ചൻകോവിലാറ്റിൽ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട സംഭവം, രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

അച്ചൻകോവിലാറ്റിൽ പത്തനംതിട്ട കല്ലറകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പത്തനംതിട്ട മാർത്തോമ്മ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നബീൽ നിസാമിന്‍റെനെയും അജ്സൽ അജീബിനെയുമാണ് ചൊവ്വാഴ്ച ഉച്ചയ്ക് ഒഴുക്കിൽപ്പെട്ട് കാണാതാവുന്നത്. 

ഇതിൽ അജ്സൽ അജീബിന്‍റെ മൃതദേഹം അന്ന് തന്നെ ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു. മാർത്തോമ്മ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പമാണ് കല്ലറകടവിലെത്തി ഫോട്ടോയും മറ്റും എടുക്കാൻ നിൽക്കുമ്പോൾ തടയണയുടെ ഭാഗത്ത് കാൽവഴുതി വീഴുകയായിരുന്നു.

Exit mobile version