ആലപ്പുഴ ആര്യാട് ലൂഥറൻ ഹയർ സെക്കന്ററി സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥിനികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1-ാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.18 പേരെ ജില്ലാ ജനറൽ ആശുപത്രിയിലും ‚ഡബ്ല്യു — സി ആശുപത്രിയിൽ നാല് കുട്ടികളെയും പ്രവേശിച്ചു. ശേഷിച്ച കുട്ടികളെ പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. സാധരണ ദിനങ്ങളിൽ ഉച്ചഭക്ഷണത്തിന് മോര് ഉപയോഗിക്കാറില്ല. ഇന്നലെ മോര് ഉപയോഗിച്ചിരുന്നു.ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്നാണ് പ്രഥമിക നിഗമനം. രണ്ട് ദിവസം അവധിയായതിനാൽ വിദ്യാർത്ഥികൾക്ക് നൽകേണ്ട പാൽ ഉറ ഒഴിച്ചു വെച്ചിരുന്നു. ഇതാണ് മോരായി ഉപയോഗിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാലിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു.ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ക്കൂളിലെത്തി പാചകപ്പുരയടക്കമുള്ളവ പരിശോധിച്ചു.
English Summary: In Alappuzha, around 30 students were admitted to hospital due to food poisoning
You may also like this video