Site iconSite icon Janayugom Online

ആലപ്പുഴയിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്

ചെട്ടിക്കാട് ഭാഗത്ത് മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 12 മണിയോടെയാണ് അക്രമം. തുമ്പി ബിനുവിന്റേയും ജോൺകുട്ടിയുടെയും സംഘങ്ങൾ ആണ് ഏറ്റുമുട്ടിയത്. 

ഇരുവരും പരസ്പരം കുത്തി. ഒരാളുടെ നില ഗുരുതരമാണ്. മണ്ണഞ്ചേരി പോലീസും നോർത്ത് പോലീസും എത്തിയാണ് ഗുണ്ടകളെ പിന്തിരിപ്പിച്ചത്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെയും ഇരുവരുടെയും സംഘങ്ങൾ ഏറ്റുമുട്ടാൻ ഒരുങ്ങി.

Exit mobile version