Site iconSite icon Janayugom Online

അസമിൽ നൂറുകോടിയുടെ മയക്കുമരുന്ന് പൊലീസ് കൂട്ടിയിട്ട് കത്തിച്ചു

മയക്കുമരുന്ന് നിർമാർജനത്തിന്റെ ഭാഗമായി പിടിച്ചെടുത്ത നൂറ് കോടി വിലവരുന്ന 935 കിലോ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം പൊലീസ്. നശിപ്പിച്ച മയക്കുമരുന്നുകളിൽ ഹെറോയിൻ, കഞ്ചാവ്, അസംസ്കൃത മെതാംഫെറ്റാമൈൻ എന്നിവയുൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

19 ലക്ഷത്തിലധികം ഗുളികകളും 3.70 ലക്ഷത്തിലധികം കഫ് സിറപ്പുകളും നശിപ്പിച്ചുട്ടുണ്ട്. സമീപകാലത്ത് പൊലീസ് നടത്തിയ റെയ്ഡുകളിലൂടെയാണ് ഇവ പിടിച്ചെടുത്തത്. ഗുവാഹത്തിയിലെ സ്പെഷൽ ഡി. ജി. പിയും പൊലീസ് കമീഷണറുമായ ഹർമീത് സിങ്, ജോയിന്റ് പൊലീസ് കമീഷണർ പാർത്ഥ സാരഥി മഹന്ത എന്നിവർ ചേർന്നാണ് മയക്കുമരുന്ന് കത്തിക്കുന്നതിന് നേതൃത്വം നൽകിയത്.

പൂർണമായി നിർമാർജനം ചെയുന്നത് വരെ മയക്കുമരുന്നിനെതിരെയുള്ള യുദ്ധം തുടരണമെന്ന് അസം മുഖ്യമന്ത്രി നിർദേശം നൽകിയതായി പൊലീസ് കമീഷണർ ഹർമീത് സിങ് പറഞ്ഞു. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish summary;In Assam, drugs worth a hun­dred crores were col­lect­ed and burnt by the police

you may also like this video;

Exit mobile version