Site iconSite icon Janayugom Online

അട്ടപ്പാടിയിൽ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചു മൂടിയ സംഭവം; മരണകാരണം തലയോട്ടിയിലേറ്റ പൊട്ടൽ

അട്ടപ്പാടിയിൽ യുവതിയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.  തലയ്ക്ക് അടിയേറ്റത് മൂലം തലയോട്ടിയിലുണ്ടായ പൊട്ടലാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  ആഞ്ചക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മയാണ് കൊല്ലപ്പെട്ടത്.

വിറകു കമ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രണ്ടാം ഭ‍ർത്താവായ പഴനി കുറ്റ സമ്മതം നടത്തിയിരുന്നു. വിറകു ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഭാഗികമായി അന്നു തന്നെ കുഴികുത്തി മൂടി. രണ്ടു ദിവസത്തിനു ശേഷം തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്നാണ് പ്രതി പഴനി പൊലീസിന്  നൽകിയ മൊഴി. രണ്ട് മാസം മുന്‍പായിരുന്നു കൊലപാതകം. അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൾ പുതൂ‍‍‍ർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം പുറത്തറിയുന്നത്. രണ്ടു മാസം മുന്‍പാണ് വള്ളിയെ കാണാതായത്.

Exit mobile version