Site iconSite icon Janayugom Online

ബംഗളൂരുവില്‍ വാടകക്കാരന് 15,800 രൂപയുടെ വാട്ടർ ബില്ല് നല്‍കി ഉടമ

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാണ് ബംഗളൂരു. ഇവിടെ വാടകക്ക് താമസിക്കുന്ന ഒരു വ്യക്തിയുടെ പ്രതിമാസ വെള്ളക്കരമാണ് ഇപ്പേള്‍ നഗരത്തിലെ ചർച്ചാവിഷയം. രണ്ട് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15,800 രൂപ വെള്ളക്കരം ഈടാക്കിയതിനെ തുടർന്ന് യുവാവിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. വാടകക്കാര്‍ക്ക് നേരെയുള്ള അമിത ചാർജ്ജുകൾ ആളുകളുടെ ഉറക്കം കെടുത്തുകയാണ്. 

എല്ലാ മാസവും കണ്ണ് തള്ളിപ്പേവുന്ന വിധത്തിൽ വെള്ളത്തിന്‍റെ ചാർജ് കുതിച്ചുയരുകയാണെന്ന് വാടകക്കാരന്‍ ആരോപിച്ചു. ഒപ്പം അദ്ദേഹം ഒരു വാട്ടർ ബില്ലും പങ്കുവച്ചു. ‘എന്റെ വീട്ടുടമസ്ഥൻ എല്ലാ മാസവും ബിജ്യുഎസ്എസ്ബിയുടെ (ബാംഗ്ലൂർ വാട്ടർ സപ്ലൈ ആന്റ് സീവറേജ് ബോർഡ്) അമിതമായ വാട്ടർ ചാർജുകൾ ഈടാക്കി എന്നെ കുറ്റപ്പെടുത്തുന്നു’ എന്ന് ടാഗ്‌ലൈനോടെയാണ് വാടകക്കാരന്‍ തന്റെ അനുഭവം പങ്കുവച്ചത്. 1,65,000 ലിറ്റർ വെള്ളത്തിന് വീട്ടുടമ ആവശ്യപ്പെട്ടത് 15,800 രൂപയാണ്.

Exit mobile version