Site iconSite icon Janayugom Online

ബ്രസീലില്‍ മഴയിലും മണ്ണിടിച്ചിലും കാണാതായവരുടെ എണ്ണം നൂറ് കടന്നു; മരണം 57 കടന്നു

brazilbrazil

ബ്രസീലിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മരണം 57 ആയി. രാജ്യത്തെ വിവിധയിടങ്ങളിലായി നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടയിലെ നാലാമത്തെ വലിയ വെള്ളപ്പൊക്ക ദുരന്തമാണിതെന്ന് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചവരെ, വടക്കുകിഴക്കൻ സംസ്ഥാനമായ പെർനാംബൂക്കോയിൽ 56 പേരും അയൽ സംസ്ഥാനമായ അലഗോവാസിൽ ഒരാളും മരിച്ചുവെന്ന് എമർജൻസി മാനേജ്‌മെന്റിന്റെ ചുമതലയുള്ള ഫെഡറൽ സിവിൽ ഡിഫൻസ് സർവീസ് ട്വിറ്ററിൽ പറയുന്നു. പെർനാമ്പുകോയിൽ 56 പേരെ കൂടി കാണാതായി. നിരവധിപേരെ ദുരന്തമുഖങ്ങളില്‍ നിന്ന് ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ അറ്റ്ലാന്‍റിക് തീരത്തെ രണ്ട് പ്രധാന നഗരങ്ങൾ വെള്ളിത്തിനടിയിലായി. കൂടാതെ മലയോരമേഖലകളിലെ നഗരങ്ങളിൽ മണ്ണിടിച്ചിലും ഉണ്ട്. ബ്രസീൽ ഫെഡറൽ എമർജൻസി സർവീസിന്‍റെ കണക്കനുസരിച്ച് അയൽസംസ്ഥാനമായ അലാഗോസിലും കനത്തമഴയിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്. അഞ്ച് മാസത്തിനിടക്കെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലുണ്ടാവുന്ന നാലാമത്തെ വെള്ളപ്പൊക്കമാണിത്.

നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ ബാഹിയയിലും കനത്ത മഴയിൽ നിരവധി ആളുകൾ മരിച്ചിരുന്നു. റിയോ ഡി ജനീറോയിലുണ്ടായ പേമാരിയിൽ 230 പേർ മരിച്ചിരുന്നു. 2021 ൽ ഭൂരിഭാഗം മാസങ്ങളിലും കടുത്ത വരൾച്ച നേരിട്ട ബ്രസീലിൽ വർഷാവസാനമായതോടെ കനത്ത മഴയാണ് പെയ്തത്. നഗര ആസൂത്രണത്തില്‍ വന്ന വീഴ്ചയാണ് ഇത്രവലിയ ദുരന്തത്തിലേക്കെത്തിച്ചതെന്ന വിമര്‍ശനങ്ങളും ഇതിനിടെ ശക്തമാകുന്നുണ്ട്.

Eng­lish Sum­ma­ry: In Brazil, the num­ber of peo­ple miss­ing in rain and land­slides has crossed 100; Death 57 passed

You may like this video also

Exit mobile version