Site iconSite icon Janayugom Online

പാലക്കാട് ചാലിശ്ശേരിയിൽ കനത്ത മഴയിൽ സ്കൂളിന്റെ മതിൽ തകർന്നുവീണു

ചാലിശ്ശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിന്റെ ഏകദേശം 20 മീറ്ററോളം വരുന്ന മതിലാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് തകര്‍ന്നുവീണത്. ഇന്ന് അവധി ദിവസമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തിങ്കളാഴ്ച സ്കൂളിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും യോഗത്തിൽ പങ്കെടുക്കും.

Exit mobile version