മൂന്ന് മാസം മുൻപ് കോൺഗ്രസ് വിട്ട് തൃണമൂണൽ കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഉൾപ്പെടെ അഞ്ച് നേതാക്കൾ പാർട്ടയിൽ നിന്ന് രാജിവെച്ച് പുറത്തുവന്നിരിക്കുന്നു. മുൻ എംഎൽഎ ലാവൂ മംലെദാർ ഉൾപ്പെടെയുള്ളവരാണ് മൂന്ന് മാസം മുമ്പാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് തൃണമൂലിന് ഗോവയിൽ തിരച്ചടി ഏറ്റിരിക്കുന്നത്. ‘വർഗീയ പാർട്ടിയാണ് തൃണമൂൽ. തിരഞ്ഞെടുപ്പിന് മുൻപ് ഗോവയിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ ഭിന്നതയുണ്ടാക്കി അതിൽ മുതലെടുപ്പ് നടത്തി വിജയിക്കാനാണ് തൃണമൂലിന്റെ ശ്രമം.
എന്നാൽ ഗോവയെയും ഗോവക്കാരെയും മനസിലാക്കാൻ നിർഭാഗ്യവശാൽ തൃണമൂലിന് കഴിഞ്ഞിട്ടില്ല. ഇതാണ് രാജി വയ്ക്കാൻ കാരണം‘ലാവൂ മംലെദാർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് മുൻ പോണ്ട എംഎൽഎ കൂടിയായ ലാവൂ കോൺഗ്രസിൽ നിന്നും തൃണമൂലിലേക്ക് എത്തിയത്.
ബംഗാളിൽ മമതയുടെ നേതൃത്വത്തിൽ ബിജെപിയെ പരാജയപ്പെടുത്തിയത് കണ്ടാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന് പ്രവർത്തിക്കണം എന്ന് ആഗ്രഹിച്ചതെന്ന് ലാവൂ മംലെദാർ പറഞ്ഞു. തികഞ്ഞ ഒരു മതേതര പാർട്ടിയാണെന്നാണ് ഞാൻ കരുതിയത്.
എന്നാൽ പാർട്ടിയിൽ വന്നു 20 ദിവസം കൊണ്ട് തന്നെ ഇവർ ബിജെപിയേക്കാൾ മോശമാണ് എന്ന് മനസ്സിലായി. ഹിന്ദു വോട്ടുകൾ എംജിപിയിലേക്കും ക്രിസ്്ത്യൻ വോട്ടുകൾ തൃണമൂലിലേക്കും ഏകീകരിക്കുകയായിരുന്നു തൃണമൂലിന്റെ ലക്ഷ്യം. ഗോവക്കാരെ വിഭജിക്കാൻ ശ്രമിക്കുന്ന പാർട്ടിക്കൊപ്പം തുടരാനില്ല.
സംസ്ഥാനത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുന്നത് അംഗീകരിക്കില്ലെന്നും ലാവു ഉൾപ്പെടെയുള്ള നേതാക്കളുടെ രാജിക്കത്തിൽ പറയുന്നു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിലും മത്സരിക്കാനാണ് തൃണമൂലിന്റെ തീരുമാനം. മുൻമുഖ്യമന്ത്രി ലൂസിഞ്ഞോ ഫലോറോയെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ശക്തികേന്ദ്രമാകാനുള്ള മമതയുടെ തന്ത്രത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
English Summary: In Goa, MLAs, including those from the Trinamool Congress, resigned
You may also like this video