ഗുരുഗ്രാമിൽ പ്ലസ് വൺ വിദ്യാർഥികൾ സഹപാഠിയുടെ നേര വെടിയുതിർത്തു. ഗുരുഗ്രാമിലെ ഒരു ആഡംബര ഭവന സൊസൈറ്റിയിലാണ് സംഭവം. പ്രതികളിൽ ഒരാളുടെ പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് രണ്ട് 11-ാം ക്ലാസ് വിദ്യാർഥികൾ ഒരു സഹപാഠിയെ വെടിവച്ചത്.
സെക്ടർ 48 ലെ സെൻട്രൽ പാർക്ക് റിസോർട്ടിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളിലൊരാൾ 17 വയസുള്ള സഹപാഠിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് വെടിവെച്ചത്.
സഹപാഠി വിളിച്ച് മകനെ കാണണമെന്ന് ആവശ്യപ്പെട്ടതായി ഇരയുടെ അമ്മ സദർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. കുട്ടി ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിയുടെ നിർബന്ധത്തിന് വഴങ്ങി പോകാൻ തീരുമാനിക്കുകയായിരുന്നു. സഹപാഠിയുടെ വീട്ടിലെത്തിയാണ് പ്രതി വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയത്.
വീട്ടിൽ, പ്രതിയുടെ മറ്റൊരു സുഹൃത്തും കൂടി ഉണ്ടായിരുന്നു. പിന്നീടാണ് പ്രതി പിതാവിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് വിദ്യാർഥിയെ വെടിവെച്ചത്.

