Site iconSite icon Janayugom Online

ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ നിരവധിപേര്‍

ഹിമാചല്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തി ഒററക്ക് ഭൂരിപക്ഷം കിട്ടിയ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി അടുത്ത മുഖ്യമന്ത്രി ആരെന്നുള്ളതാണ്. പ്രതിപക്ഷനേതാവ് മുകേഷ് അഗ്മിഹോത്രിയുടേയും, മുന്‍ സംസ്ഥാന പ്രസിഡന്‍റ് സുഖ് വിന്ദര്‍സിങ് സുഖു എന്നിവരുടേ പേരുകളായിരുന്ന ആദ്യം പറഞ്ഞു കേട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ മുന്‍മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്‍റെ ഭാര്യയും പിസിസി അധ്യക്ഷയുമായ പ്രതിഭാസിങ്ങും മുഖ്യമന്ത്രികസേരക്കായി രംഗത്തു എത്തിയിരിക്കുന്നു. അവരുടെ മകനും എംഎല്‍എയുമായി വിക്രമാദിത്യസിങ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. നിലവില്‍ ലോക്സഭാ അംഗമാണ് പ്രതിഭാസിങ്. വീരഭദ്രസിങ്ങിന്‍റെ ഭരണനേട്ടങ്ങളും, സ്മരണകളും ഓര്‍മ്മിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വിക്രമാദിത്യസിങ്ങ് അഭിപ്രായപ്പെട്ടു. 

വിജയിച്ച സ്ഥാനാർഥികളെ കോൺഗ്രസ് ഛത്തീസ്ഗഡിലെ റിസോട്ടിലേക്ക് മാറ്റി. ബിജെപിയുടെ ചാക്കിട്ടു പിടിത്തം ഒഴിവാക്കാനാണ് നീക്കം. ജനാധിപത്യം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിക്രമാദിത്യ സിങ് പറഞ്ഞു. എഐഐസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഹിമാചലിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, ഹരിയാൻ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ എന്നിവരെ നിരീക്ഷകരായി ഹിമാചലിലേക്ക് എത്തി

Eng­lish Summary:
In Himachal Pradesh, many peo­ple in the Con­gress are run­ning for the post of Chief Minister

YOU may also like this video:

Exit mobile version