ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിന്റെ അപ്രോച്ച് റോഡിന് കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത വ്യവസായി രത്തൻ ടാറ്റയുടെ പേരു നൽകാൻ തെലങ്കാന സർക്കാർ ആലോചിക്കുന്നു. സംസ്ഥാന ഐ.ടി-വ്യവസായ മന്ത്രി ഡി ശ്രീധർ ബാബുവാണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. ടാറ്റക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് എക്സിൽ ഷെയർ ചെയ്ത കുറിപ്പിൽ തെലങ്കാനയിലെ വ്യാവസായിക വികസനത്തിന് ടാറ്റ നൽകിയ പ്രോത്സാഹനത്തെയും സംഭാവനകളെയും മന്ത്രി അനുസ്മരിച്ചു.