Site iconSite icon Janayugom Online

ജൂലൈയിലും മഴകുറഞ്ഞു; രേഖപ്പെടുത്തിയത് 26 ശതമാനം കുറവ്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ സൂചനകള്‍ക്കിടയിലും ഇതുവരെ ലഭിച്ചത് സാധാരണയിലും കുറവ് മഴ. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 26 ശതമാനം കുറവാണ് മഴ ലഭിച്ചത്. ശരാശരി 1301.7 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 961.1 മില്ലീലിറ്റര്‍ മാത്രമാണ് കിട്ടിയതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്ലാ ജില്ലകളിലും കാലവര്‍ഷം സാധാരണയില്‍ നിന്നും കുറവ് മാത്രമാണ് പെയ്തത്. ആലപ്പുഴ 39, കൊല്ലത്ത് 38 ശതമാനം മഴ കുറവാണ് ലഭിച്ചത്. തിരുവനന്തപുരത്ത് 36, ഇടുക്കിയില്‍ 35, പത്തനംതിട്ടയിലും എറണാകുളത്തും 34 ശതമാനം വീതവുമാണ് മഴ പെയ്തത്. കാസര്‍കോട് ജില്ലയില്‍ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. 12 ശതമാനം മാത്രം കുറവ്. വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം വലിയ കുറവാണ് കാലവര്‍ഷത്തിലുണ്ടായിരിക്കുന്നത്.
കേരളത്തില്‍ മഴയില്‍ വലിയ കുറവുണ്ടായപ്പോഴും ലക്ഷദ്വീപില്‍ ആറ് ശതമാനം കൂടുതലാണ് ലഭിച്ചത്. 624.9 മില്ലീമീറ്റര്‍ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ കാലയളവില്‍ 661.9 മില്ലീലിറ്റര്‍ മഴയാണ് ഉണ്ടായത്. 

Eng­lish Sum­ma­ry: In July, the rain­fall decreased; A decrease of 26 per­cent was recorded

You may like this video also

Exit mobile version