Site iconSite icon Janayugom Online

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവതിക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം.യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. പ്രവീണ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. യുവതിക്ക് ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷ് ആണ് പ്രവീണയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. 

കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ആണ് സംഭവം നടന്നത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ ജിജേഷിനും പൊള്ളലേൽക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം യുവതിയുടെ വീട്ടിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയത്. പ്രവീണയുടെ ഭർത്താവിന്റെ പെങ്ങളുടെ കുട്ടിയാണ് ഈ സമയത്ത് ഈ വീട്ടിലുണ്ടായിരുന്നു.യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. ഇരുവരും തമ്മിൽ നേരത്തെ പരിചയമുണ്ട്. ആക്രമണം നടത്താനുണ്ടായ കാരണത്തിൽ വ്യക്തതിയില്ല. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു

Exit mobile version