കണ്ണൂര്‍ കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ തന്നെ കിണറ്റിലെറിഞ്ഞെന്നാണ് മൊഴി നല്‍കി. മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റിൽ വീണ് മരിച്ചത്. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തളിപ്പറമ്പ് ഡി വൈ എസ് പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞ് കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയും കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കണ്ണൂരില്‍ കുഞ്ഞ് കിണറ്റിൽ വീണതല്ല, അമ്മ എറിഞ്ഞതാണെന്ന് പൊലീസ്

