Site iconSite icon Janayugom Online

കര്‍ണ്ണാടകയില്‍ ഡി കെ ശിവകുമാര്‍ റോഡ് ഷോയ്ക്കിടെ ജനങ്ങള്‍ക്കിടിയിലേക്ക് നോട്ടുകളെറിഞ്ഞു

പാര്‍ട്ടിയുടെ റോഡ് ഷോയ്ക്കിടെ ജനങ്ങള്‍ക്കിടയിലേക്ക് നോട്ടുകളെറിഞ്ഞ് കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാര്‍.പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രജധ്വനി യാത്ര മാണ്ഡ്യയിലൂടെ കടന്നുപോകുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ജനങ്ങള്‍ക്ക് നേരെ നോട്ടുകളെറിയുന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വീഡിയോപ്രചരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചായായിരിക്കുകയാണ് .ഒരു ബസിന് മുകളില്‍ നില്‍ക്കുന്ന ശിവകുമാര്‍ റാലിക്കിടെ ജനങ്ങള്‍ക്കിടയിലേക്ക് 500‑ന്‍റെ നോട്ടുകള്‍ എറിയുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 224- അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതിനോടകം അവരുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

Eng­lish Sumamry:
In Kar­nata­ka, DK Sivaku­mar released the notes to the crowd dur­ing his road show

You may also like this video:

Exit mobile version