Site iconSite icon Janayugom Online

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ആടിയുലയുന്നു;രാഹുലിന്‍റെ ശ്രമങ്ങള്‍ പാഴാകുന്നു

ദക്ഷിണേന്ത്യയില്‍ ബിജെപി അധികരാത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും,ഭരണവിരുദ്ധ വികാരവും പാര്‍ട്ടിക്ക് വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസും ഗ്രൂപ്പ് പോരില്‍ ഒട്ടും പിന്നിലല്ല. ഡി കെ ശിവകുമാറിന്‍റെയും,സിദ്ധരാമയ്യയും തമ്മിലുള്ള പോരാണ് പാര്‍ട്ടിയെ പിന്നോട്ട് അടിക്കുന്നത്.മറ്റൊരു പ്രതിപക്ഷമായ ജനതാദള്‍ (എസ്) പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി നിന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള ജനവിഭാഗത്തിന്‍റെ പിന്തുണ നഷ്ടമായിരിക്കുകയാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുവാന്‍ രാഹുല്‍ഗാന്ധി ഭഗീരഥ പ്രയത്നത്തിലാണ്.

അടുത്തദിവസം സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരോക്ഷമായി തുടക്കമിടാന്‍ കൂടിയാണ്.എന്നാല്‍ കോണ്‍ഗ്രസിന്റെ സാധ്യത അത്ര ശക്തമല്ലെന്ന റിപ്പോര്‍ട്ടുകളാണ് പാര്‍ട്ടി സര്‍വേകളില്‍ കൂടി ലഭിക്കുന്നത്. അതായത് സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരമുണ്ട്. കോണ്‍ഗ്രസിന് ഇത് മുതലെടുക്കാന്‍ കഴിയുമോയെന്ന ചോദ്യം പ്രസക്തമാണ് .ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള ഗ്രൂപ്പ് പോരാണ് പാര്‍ട്ടിയെ കൂടുതല്‍ പിന്നോട്ട് നയിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിഇരുവരും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധി ഇവരോട് ഒന്നാകാന്‍ നിര്‍ദേശിച്ചതാണ്. പാര്‍ട്ടിക്ക് തന്ത്രമൊരുക്കുന്ന സുനില്‍ കനുഗോലു നിര്‍ദേശിച്ചതും ഇരുവരോടും ഒന്നിക്കാനാണ്. എന്നാല്‍ ഗ്രൂപ്പ് മാത്രമാണ് ഇരുവര്‍ക്കം താല്‍പര്യം തിരഞ്ഞെടുപ്പ് ആദ്യം ജയിക്കട്ടെ, പിന്നീട് മുഖ്യമന്ത്രി പോസ്റ്റിനെ കുറിച്ച് സംസാരിക്കാമെന്ന് എല്ലാ നേതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു.

എന്നാല്‍ ഇവരുടെ ഗ്രൂപ്പ് ഇതുവരെ അക്കാര്യം പരിഗണിച്ചിട്ടില്ല.പുതിയ പ്രശ്‌നം സിദ്ധരാമയ്യയുടെ ജന്മദിനമാണ്. 75ാം പിറന്നാള്‍ ഈമാസം മൂന്നിനാണ് ആഘോഷിക്കുന്നത്. രാഹുല്‍ ഗാന്ധി ഈ ചടങ്ങിനെത്തുന്നുണ്ട്. എന്നാല്‍ ദാവന്‍ഗിരിയില്‍ നടക്കുന്ന ചടങ്ങ് സിദ്ധരാമയ്യയുടെ ഗ്രൂപ്പ് മറ്റൊരു തലത്തിലേക്ക് മാറ്റാനാണ് ഒരുങ്ങുന്നത്. സിദ്ധരാമയ്യയുടെ സംഭാവനകളും അദ്ദേഹത്തിന്റെ നേതൃമികവുമാണ് ഈ ചടങ്ങളിലൂടെ അദ്ദേഹത്തിന്റെ ക്യാമ്പ് ഉയര്‍ത്തി കാണിക്കുന്നത്. ഇതിലൂടെ ഹൈക്കമാന്‍ഡിനും എതിരാളികള്‍ക്കും മറുപടി നല്‍കാന്‍ കൂടിയാണ് ഈ അവസരം അദ്ദേഹത്തിന്റെ ടീം ഉപയോഗപ്പെടുത്തുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന് ജയിക്കാന്‍ മൂന്ന് സാധ്യതകളുണ്ടെന്നാണ് ഡാറ്റാ ടീം നല്‍കുന്ന സൂചന. സിദ്ധരാമയ്യക്ക് അഹിന്ദകള്‍ക്കിടയിലെ സ്വാധീനമാണ് ഇതിന് പ്രധാന കാരണം. കുറുബ വിഭാഗത്തില്‍ നിന്നുള്ളയാളാണ് സിദ്ധരാമയ്യ. സംസ്ഥാനത്തെ ന്യൂനപക്ഷമാണ് അഹിന്ദകള്‍. അതുകൊണ്ട് തന്നെ വിജയം ഇവരെ കൂടെ നിര്‍ത്തുന്നത് വിജയത്തില്‍ നിര്‍ണായമാകും. അത് മാത്രമല്ല ഇവരോടൊപ്പം പിന്നോക്ക വിഭാഗവും, ദളിതരും സിദ്ധരാമയ്യക്കൊപ്പം ഉറച്ച് നില്‍ക്കും.

അഹിന്ദകളുടെ പ്രത്യേകതയാണ് .സിദ്ധരാമയ്യരുടെ പിറന്നാള്‍ ആഘോഷമാണെങ്കിലും അതു പാര്‍ട്ടി പരിപാടിയായിട്ട് തന്നെയാണ് കാണുന്നത്. പക്ഷേ ശിവകുമാര്‍ ക്യാമ്പ് ഇത് വ്യക്തിപരമായ പരിപാടിയായിട്ടാണ് കാണുന്നത്. ശിവകുമാര്‍ പക്ഷം ഈ ചടങ്ങിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.എന്നാല്‍ അടുത്തതായി ഡികെ ഉപയോഗിച്ച തന്ത്രം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതാണ്. അത് വൊക്കലിഗ കാര്‍ഡാണ്. വൊക്കലിഗ വിഭാഗം സംസ്ഥാനത്തെ ബഹുഭൂരിപക്ഷ വിഭാഗമാണ്. ഡികെയ്ക്ക് ഇവരുണ്ടെങ്കില്‍ ആരുടെയും പിന്തുണ ആവശ്യമില്ല. കാരണം വൊക്കലിഗ വിഭാഗത്തില്‍ നിന്ന് ഒരു മുഖ്യമന്ത്രി അടുത്തൊന്നും ഉണ്ടായിട്ടില്ല. എസ്എം കൃഷ്ണ മുമ്പ് ആ പദത്തിലെത്തിയിരുന്നു. ഈ സമുദായ സ്‌നേഹം ചിലപ്പോള്‍ തിരിച്ചടിക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. 2017ല്‍ സിദ്ധരാമയ്യ കളിച്ചത് ലിംഗായത്ത് കാര്‍ഡായിരുന്നു. അത് കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കാനാണ് സഹായിച്ചത്. ജനപ്രിയ മുഖ്യമന്ത്രി എന്ന പേര് കേട്ടിട്ടും കോണ്‍ഗ്രസിനും സിദ്ധരാമയ്യക്കും തിരിച്ചടിയുണ്ടായി. 

ഇത്തവണ സ്വന്തം സമുദായത്തോടുള്ള കാണിക്കുന്ന സ്‌നേഹം അത്ര ആത്മാര്‍ത്ഥയുള്ളതായി ഇവര്‍ കണ്ടേക്കില്ല. സിദ്ധരാമയ്യ വിഭാഗത്തിലെ നേതാക്കളായ സമീര്‍ അഹമ്മദ് ഖാനെ പോലുള്ള പാര്‍ട്ടി പറഞ്ഞിട്ട് പോലും പരസ്യമായി പ്രതികരിച്ച് പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ സിദ്ധരാമയ്യയാണ് കരുത്തന്‍. പാര്‍ട്ടിയിലെ പല നേതാക്കളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നതാണ് സത്യം. എംഎല്‍എമാരില്‍ നല്ലൊരു പങ്കും സിദ്ധരാമയ്‌ക്കൊപ്പമാണ്. ഇത് ശിവകുമാറിനെ ശരിക്കും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രി പദത്തിനായി ഡികെ കാത്തിരിക്കുകയാണ്. ഇത്തവണ എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. 150 സീറ്റ് എന്ന ടാര്‍ഗറ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ളത്. സിദ്ധരാമയ്യയും ഡികെയും ഒരുമിച്ച് നിന്നാല്‍ ഇത് നേടാം. ഇവര്‍ പ്രശ്‌നം തുടര്‍ന്നാല്‍, മല്ലികാര്‍ജുന്‍ ഗാര്‍ഗ, പരമേശ്വര, എംബി പാട്ടീല്‍ എന്നിവരെ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നു

Eng­lish Sum­ma­ry: In Kar­nata­ka, the Con­gress group is reel­ing from the war; Rahul’s efforts are in vain

You may also like this video:

Exit mobile version