Site iconSite icon Janayugom Online

കശ്മീരിൽ മൂന്ന് വർഷത്തിനിടെ 177 സുരക്ഷാഭടൻമാർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,033 ഭീകരാക്രമണ സംഭവങ്ങളിൽ രക്തസാക്ഷികളായത് 177 സുരക്ഷാഭടൻമാർ. 2019 ൽ മാത്രം 594 ആക്രമണങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ രാജ്യസഭയെ അറിയിച്ചു. പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നൽകിയ വിവരങ്ങളനുസരിച്ച്, കഴിഞ്ഞ വർഷം 244 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ വർഷം നവംബർ 15 വരെ 196 ആക്രമണമുണ്ടായി. 2019 മുതൽ 2021 നവംബർ പകുതി വരെ ഡൽഹിയിലെ ഒരു സംഭവമുൾപ്പെടെ 1,034 തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലായാണ് കേന്ദ്ര സായുധ പൊലീസ് സേനയിലെ 177 പേർ കൊല്ലപ്പെട്ടത്. 2019 ൽ 80, 2020 ൽ 62, ഈ വർഷം 35 പേരുമാണ് മരിച്ചത്. തീരദേശ, കടൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സമുദ്ര സുരക്ഷാ ഏജൻസികളുടെ ശേഷി വർധിപ്പിക്കൽ, തീരദേശ മേഖലകളിലെ സാങ്കേതിക നിരീക്ഷണം വർധിപ്പിക്കൽ, ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ നടക്കുന്നു. സമുദ്ര സുരക്ഷ വർധിപ്പിക്കാൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും പതിവായി വിന്യസിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry; In Kash­mir, 177 secu­ri­ty per­son­nel were killed in three years

you may also like this video;

Exit mobile version