ആലപ്പൂഴയില്‍ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. കായംകുളം കളരിക്കലിലാണ് സംഭവം. അഡ്വ. നവജിത്ത് നടരാജൻ തന്റെ പിതാവ് നടരാജനേയും മാതാവ് സിന്ധുവിനേയും വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരുടേയും മുഖത്താമ് വെട്ടേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ബലംപ്രയോഗിച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
കായംകുളത്ത് മകൻ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

