Site iconSite icon Janayugom Online

ഇന്ധനവില വര്‍ധനവിനെതിരെ വ്യാപക പ്രതിഷേധം; കസാക്കിസ്ഥാനില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Almaty: Smoke rises from the city hall building during a protest in Almaty, Kazakhstan, Wednesday, Jan. 5, 2022. News outlets in Kazakhstan are reporting that demonstrators protesting rising fuel prices broke into the mayor's office in the country's largest city and flames were seen coming from inside. Kazakh news site Zakon said many of the demonstrators who converged on the building in Almaty on Wednesday carried clubs and shields. AP/PTI(AP01_05_2022_000145B)

ഇന്ധനവില വർധനനക്കെതിരെ പ്രതിഷേധം ശക്തമായതോടെ കാസാക്കിസ്ഥാനിൽ മന്ത്രിസഭ പിരിച്ചുവിട്ട് പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അല്‍മാട്ടിയിലെ പ്രധാന ചത്വരത്തില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പ്രധാനമന്ത്രി അസ്കര്‍ മാമിന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.

മന്ത്രിസഭയുടെ രാജി സ്വീകരിച്ചതായി ഇന്നലെ രാവിലെ പ്രസിഡന്റ് അറിയിച്ചു. പാചകവാതക വില നിയന്ത്രണം പുനസ്ഥാപിക്കാൻ കാവൽ മന്ത്രിസഭക്ക് നിർദേശം നൽകി. കൂടാതെ, പെട്രോൾ, ഡീസൽ ഉൾപ്പെടെ സാമൂഹിക പ്രധാന്യമുള്ള വസ്തുക്കൾ വില നിയന്ത്രണ അധികാരത്തിനു കീഴിൽ കൊണ്ടുവരാനും പ്രസിഡന്റ് കാവല്‍ മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കി.

ഇന്ധന വില വർധിപ്പിച്ചതിന് പിന്നാലെ മാംഗിസ്തൗ മേഖലയില്‍ നിന്ന് പൊട്ടിപുറപ്പെട്ട പ്രതിഷേധം അൽമാട്ടിയിലേക്ക് വ്യാപിക്കുകയും ആയിരകണക്കിന് പ്രതിഷേധക്കാർ അർധരാത്രിയിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നൂറുകണക്ക് പൊലീസുകാര്‍ക്കും പരിക്കേറ്റു.

പ്രതിഷേധം അക്രമാസക്തമായതോടെ അൽമാട്ടിയിലും മാംഗിസ്തൗ മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നില്‍ വിദേശശക്തികളാണെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് പറഞ്ഞു. ടെലിഗ്രാം, സിഗ്നൽ, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

eng­lish sum­ma­ry; In Kaza­khstan, the gov­ern­ment was dis­solved and a state of emer­gency was declared

you may also like this video;

Exit mobile version