മദ്യപിച്ചെത്തി ബഹളം വച്ചത് ചോദ്യം ചെയ്തതിന് വയോധികന് മര്‍ദനം. മലപ്പുറത്ത് കാപ്പ കേസ് പ്രതിയായ യുവാവ് പിടിയിൽ. വെളിയങ്കോട് അങ്ങാടിയില്‍ ലാണ് മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ പ്രതിയായ വെളിയ ങ്കോട് മാട്ടുമ്മല്‍ സ്വദേശി അയിനിക്കല്‍ കുടു ഷമീര്‍ എന്ന ബേജാര്‍ ഷമീറി (32) നെയാണ് പൊലീസ് പിടികൂടിയത്. വെളിയങ്കോട് ലോഡ്ജില്‍ നിന്നാണ് പ്രതിയിലായത്. ആക്രമണ, ലഹരി കേസുകളി പ്രതിയായ ഷമീറിനെതിരെ കാപ്പ പ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നത് നേരത്തെ വിലക്കിയിരുന്നു.
വിലക്ക് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും വെളിയങ്കോട് എത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി മധ്യപിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊന്നാനി ഇന്‍ സ്‌പെക്ടര്‍ എസ് അഷറഫ്, എസ്ഐ സി ബിബിന്‍, ജൂനിയര്‍ എസ്ഐ നിതിന്‍, സീനിയര്‍ സിവി ല്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ് പ്രശാന്ത് കുമാര്‍, വിപിന്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ കൃപേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

