Site iconSite icon Janayugom Online

കൊല്‍ക്കത്തയില്‍ രാജ്ഭവൻ ഇനിമുതല്‍ ലോക്ഭവൻ

കൊല്‍ക്കത്തയില്‍ രാജ്ഭവനെ ലോക്ഭവൻ എന്ന് പുനർനാമകരണം ചെയ്തു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പാക്കുകയായിരുന്നു. 

1799 നും 1803 നും ഇടയിൽ നിർമ്മിച്ച ഈ നിയോ-ക്ലാസിക്കൽ കെട്ടിടത്തിന് 84,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 60 മുറികളുള്ള കെട്ടിടം മധ്യ കൊൽക്കത്തയിൽ 27 ഏക്കർ സ്ഥലത്താമ് സ്ഥിതി ചെയ്യുന്നത്. കെഡിൽസ്റ്റണിലെ ലോർഡ് കഴ്സന്റെ മുതുമുത്തച്ഛനായ ലോർഡ് സ്കാർസ്‌ഡെയ്‌ലിനായി നിർമ്മിച്ച ഡെർബിഷയറിലെ കെഡിൽസ്റ്റൺ ഹാളിന്റെ അനുകരണമാണിത്. നിലവിൽ ഇത് ബംഗാൾ ഗവർണറുടെ ഔദ്യോഗിക വസതിയായും അദ്ദേഹത്തിന്റെ ഓഫീസായും പ്രവർത്തിക്കുന്നു. 

മൂന്നാം തവണയാണ് രാജ്ഭവന് പുനർനാമകരണം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ കെട്ടിടം ഗവൺമെന്റ് ഹൗസ് എന്നറിയപ്പെട്ടിരുന്നു. 1947 ആഗസ്റ്റിൽ രാജ്ഭവൻ എന്ന് നാമകരണം ചെയ്യപ്പെട്ടു. 

Exit mobile version